|    Aug 18 Sat, 2018 2:40 am
FLASH NEWS

കാറഡുക്ക പഞ്ചായത്ത്: അവിശ്വാസ പ്രമേയത്തില്‍ ഇന്നും 4നും വോട്ടെടുപ്പ്

Published : 2nd August 2018 | Posted By: kasim kzm

ബദിയടുക്ക: ബിജെപിയുടെ നേതൃത്വത്തിലുള്ള കാറഡുക്ക പഞ്ചായത്ത് ഭരണ സമിതിക്കെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍മേല്‍ ഇന്നും നാലിനുമായി ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഇന്ന് പ്രസിഡന്റിനെതിരേയും നാലിന് വൈസ് പ്രസിഡന്റിനുമെതിരേയാണ് അവിശ്വാസം ചര്‍ച്ച ചെയ്യുന്നത്. സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും മുസ്്‌ലിം ലീഗും പിന്തുണക്കും. ബിജെപി യിലെ ജി സ്വപ്‌നയാണ് പഞ്ചായത്ത് പ്രസിഡന്റ്.
ബിജെപിക്ക് ഏഴ് അംഗങ്ങളാണ് ഉള്ളത്. സിപിഎമ്മിന് അഞ്ച് അംഗങ്ങളും മുസ്്‌ലിം ലീഗിന് രണ്ടും കോണ്‍ഗ്രസിന് ഒരു അംഗവും ഉണ്ട്. യുഡിഎഫ് പിന്തുണച്ചാല്‍ ബിജെപിക്ക് ഭരണം നഷ്ടമാകും. കാറഡുക്ക പഞ്ചായത്തില്‍ സിപിഎം അംഗമാണ് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍. എന്‍മകജെ പഞ്ചായത്തിലെ ബിജെപി ഭരണസമിതിക്കെതിരേ യുഡിഫ് നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ എട്ടിനും ഒമ്പതിനും ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ബിജെപിയിലെ രൂപവാണി ആര്‍ ഭട്ടാണ് പ്രസിഡന്റ്.
കോണ്‍ഗ്രസിലെ വൈ ശാരദ പ്രസിഡന്റിനെതിരേയും മുസ്്‌ലിം ലീഗിലെ സിദ്ദീഖ് വളമുഗര്‍ വൈസ് പ്രസിഡന്റ് പുട്ടപ്പക്കെതിരേയുമാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. യുഡിഎഫിനും ബിജെപിക്കും ഏഴ് അംഗങ്ങള്‍ വീതമാണുള്ളത്. നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. സിപിഎമ്മിന് രണ്ടും സിപിഐക്ക് ഒരു അംഗവുമാണുള്ളത്. എല്‍ഡിഎഫ് അവിശ്വാസത്തിന് അനുകൂലമായാല്‍ ബിജെപിക്ക് ഭരണം നഷ്ടമാകും.‘

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss