|    Nov 19 Mon, 2018 2:38 pm
FLASH NEWS

കാറഡുക്ക പഞ്ചായത്തില്‍ 18 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം

Published : 3rd August 2018 | Posted By: kasim kzm

മുള്ളേരിയ: കഴിഞ്ഞ 18 വര്‍ഷമായി ബിജെപിയുടെ കുത്തകയായിരുന്ന കാറഡുക്ക പഞ്ചായത്ത് ഭരണം പാര്‍ട്ടിക്ക് നഷ്ടമായി. എല്‍ഡിഎഫ് അംഗം വിജയകുമാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ പ്രസിഡന്റ് ജി സ്വപ്‌നക്ക് സ്ഥാനം നഷ്ടമായി. 15 അംഗ ഭരണസമിതിയില്‍ ബിജെപിക്ക് ഏഴ് അംഗങ്ങളാണുള്ളത്.
സിപിഎമ്മിന് അഞ്ചും ലീഗിന് രണ്ടും കോണ്‍ഗ്രസിന് ഒരു അംഗവുമുണ്ട്. അഞ്ച് അംഗങ്ങളുള്ള സിപിഎമ്മാണ് വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ നാളെ ചര്‍ച്ച നക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും. വോട്ടെടുപ്പില്‍ യുഡിഎഫിലെ മൂന്ന് അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. ഇതോടെ നിലവിലുള്ള പ്രസിഡന്റ് പുറത്തായി. 2000 മുതല്‍ ബിജെപിയാണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്.
നേരത്തെ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു. ബിജെപി നേതാവായിരുന്ന അഡ്വ. എം നാരായണഭട്ടിനെ പാര്‍ട്ടി പുറത്താക്കിയതിനേ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ജയലക്ഷ്മി എന്‍ ഭട്ട് നേരത്തെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. എന്‍മകജെയിലെ ബിജെപി പഞ്ചായത്ത് ഭരണസമിതിക്കെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എട്ടിനും ഒമ്പതിനുമാണ് ഇതുസംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കുന്നത്. ഇവിടെ ബിജെപിക്ക് ഏഴും യുഡിഎഫിന് ഏഴും അംഗങ്ങളുണ്ട്. നറുക്കെടുപ്പിലൂടെയാണ് ബിജെപിയിലെ രൂപ വാണി ആര്‍ ഭട്ട് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിന് രണ്ടും സിപിഐക്ക് ഒരു അംഗവുമുണ്ട്.
കാറഡുക്കയില്‍ യുഡിഎഫ് പിന്തുണയോടെ ബിജെപി ഭരണം അട്ടിമറിച്ച എല്‍ഡിഎഫ് എന്‍മകജെയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂല നിലപാട് സ്വീകപിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് പുലര്‍ത്തുന്നത്. കാസര്‍കോട് ജില്ലയില്‍ നാല് പഞ്ചായത്തുകളാണ് ബിജെപി ഭരിക്കുന്നത്. ബെള്ളൂര്‍, എന്‍മകജെ, മധൂര്‍, കാറഡുക്ക എന്നിവയാണ്. എന്നാല്‍ കാറഡുക്ക പഞ്ചായത്ത് ബിജെപിക്ക് നഷ്ടമായതോടെ എന്‍മകജെയിലും ഭരണം ബിജെപിക്ക് നഷ്ടപ്പെടുമെന്ന ആശങ്കയാണ്.
ജനാധിപത്യചേരികള്‍ ൈകകോര്‍ത്തതോടെ ബിജെപി നേതൃത്വത്തിലുള്ള ഭരണ സമിതികള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിലവില്‍ സിപിഎമ്മിന് മൂന്ന് വനിതാ അംഗങ്ങളുണ്ട്. 12ാം വാര്‍ഡില്‍ നിന്നുള്ള സുജല, ഒമ്പതാംവാര്‍ഡ് അംഗം അനസൂയ എന്നിവരാണ് സിപിഎം വനിതാ പ്രതിനിധികള്‍. മുസ്്‌ലിംലീഗിലെ തസ്‌നി ഹമീദും വനിതാ അംഗമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss