|    Dec 17 Mon, 2018 12:23 pm
FLASH NEWS

കാറഡുക്ക പഞ്ചായത്തില്‍ ലീഗ്, കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം സ്വതന്ത്ര പ്രസിഡന്റ്

Published : 31st August 2018 | Posted By: kasim kzm

മുള്ളേരിയ: കാറഡുക്ക പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ സിപിഎം സ്വതന്ത്ര തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം സ്വതന്ത്ര അനസൂയ റൈയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അനസൂയക്കെതിരെ മല്‍സരിച്ച മുന്‍ പ്രസിഡന്റ് ബിജെപിയിലെ ജി സ്വപ്‌നക്ക് ഏഴ് വോട്ടും അനസൂയ റൈക്ക് എട്ട് വോട്ടും ലഭിച്ചു.
ആറാം വാര്‍ഡ് മല്ലാവരയില്‍ നിന്ന് വിജയിച്ച എ അനുസൂയ റൈ പ്രസിഡന്റും പതിനഞ്ചാം വാര്‍ഡ് ബേര്‍ലയില്‍ നിന്നും കോണ്‍ഗ്രസ് സ്വതന്ത്രനായി വിജയിച്ച ബി കെ വിനോദന്‍ നമ്പ്യാര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിനെതിരെ മല്‍സരിച്ച ബിജെപിയിലെ കെ ഗോപാലകൃഷ്ണന് ഏഴ് വോട്ടും വിനോദന്‍ നമ്പ്യാര്‍ക്ക് എട്ട് വോട്ടുമാണ് ലഭിച്ചത്. ഇതോടെ 18 വര്‍ഷത്തെ ബിജെപി ഭരണമാണ് കാറഡുക്ക പഞ്ചായത്തില്‍ അവസാനിച്ചത്. അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയുടെ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും പുറത്താക്കിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss