|    Jan 17 Tue, 2017 10:28 am
FLASH NEWS

കാര്‍ വാങ്ങാന്‍ സഹായവുമായി യൂബര്‍; ഇന്ത്യയില്‍ വാങ്ങുന്നത് രണ്ട് ലക്ഷം കാറുകള്‍

Published : 30th September 2016 | Posted By: mi.ptk

14543612_1792059107744533_673235532_nമുംബൈ: രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ രണ്ട് ലക്ഷം കാറുകള്‍ വാങ്ങുവാന്‍ യൂബറിന്റെ പദ്ധതി. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് യൂബര്‍ പങ്കാളിത്തത്തോടെ അത് എളുപ്പം സാധ്യമാകുന്ന തരത്തിലാണ് യൂബര്‍ പദ്ധതി വിഭാവനം ചെയ്യുന്നത് എന്നാണ് സൂചനകള്‍.  ഇന്ത്യന്‍ വാഹന വ്യവസായ മേഖലക്ക് വലിയ പ്രതീക്ഷയേകുന്നതാവും പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി നടപ്പിലാവുന്നതോടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. തങ്ങളുടെ എക്‌സ്‌ചേഞ്ച് ലീസിങ് പദ്ധതിക്ക് കീഴിലാണ് യൂബര്‍ ഈ വാഹനങ്ങള്‍ വാങ്ങുക. ഇവ ടാക്‌സികളായി ഓടിച്ച് തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഡ്രൈവര്‍മാര്‍ക്ക് കാര്‍ വാങ്ങുന്നത് എളുപ്പമാക്കുമെന്ന് യൂബര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബാങ്ക് ലോണ്‍ ഉള്‍പ്പെടെയുള്ള കടമ്പകള്‍ മറികടക്കാന്‍ സഹായിക്കുകയും ഇങ്ങനെ വാങ്ങുന്ന കാറുകള്‍ തങ്ങളുടെ നിലവിലെ സര്‍വീസുകള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് യൂബറിന്റെ ലക്ഷ്യം എന്നാണ് സൂചന.ഏതെങ്കിലുമൊരു കമ്പനി രാജ്യത്ത് ഇത്രയധികം കാറുകള്‍ ഒറ്റയടിക്ക് വാങ്ങുന്നത് ആദ്യമായാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 286 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക