|    Jan 18 Wed, 2017 12:59 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കാര്‍ റേസിങ്ങില്‍ അരങ്ങേറ്റം ഗംഭീരമാക്കി അംറോ അല്‍ ഹമദ്

Published : 12th July 2016 | Posted By: sdq

ദോഹ: ബെല്‍ജിയത്തിലെ സോള്‍ഡര്‍ സര്‍ക്യൂട്ടില്‍ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ പ്രിക്‌സ് റേസ് അരങ്ങേറ്റത്തില്‍ രാജ്യത്തിന് വേണ്ടി ഖത്തരി അംറോ അല്‍ ഹമദ് നേടിയത് രണ്ട് പുരസ്‌കാരങ്ങള്‍. മല്‍സരത്തിന് തൊട്ടുമുമ്പ് പെയ്ത കനത്ത മഴ കാരണം ട്രാക്ക് നനഞ്ഞ് കുതിര്‍ന്ന് പ്രതികൂലാവസ്ഥ സൃഷ്ടിച്ചെങ്കിലും അംറോയുടെ കുതിപ്പിന് അതൊന്നും തടസ്സമായില്ല. സാധാരണ കാണാറുള്ള സൂപ്പര്‍ലൈറ്റ് കാറുകള്‍ക്കൊപ്പം ജിടി ക്ലാസ് കാറുകളും മല്‍സരത്തിന് ഉണ്ടായിരുന്നു. പോര്‍ഷെയോടും ഫെറാരിയോടും ബിഎംഡബ്ല്യുവിനോടും ഏറ്റുമുട്ടിയാണ് അംറോ പുരസ്‌കാരം കരസ്ഥമാക്കിയത്. ഒരു മണിക്കൂര്‍ നീളുന്നതായിരുന്നു ശനിയാഴ്ചത്തെ ആദ്യ റേസ്. ഇന്ധനം, ടയര്‍, ഡ്രൈവര്‍ തുടങ്ങിയ മാറ്റങ്ങള്‍ക്കായി ഒരു സ്റ്റോപ് ആണ് ഉണ്ടായിരുന്നത്. അംറോ തന്നെയാണ് റേസ് അവസാനിപ്പിച്ചതും. മഴ പെയ്ത് കുതിര്‍ന്നതിനാല്‍ ഞായറാഴ്ചത്തെ റേസിന് ഏഴാം ട്രാക്ക് ആണ് അംറോ തിരഞ്ഞെടുത്തത്. മല്‍സരം തുടങ്ങി അല്‍പ സമയത്തിനകം ഏഴാം ട്രാക്കിലുണ്ടായിരുന്ന അംറോ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ആദ്യ റേസിന്റെ അവസാന പത്ത് മിനുട്ടില്‍ വീണ്ടും മഴയെത്തുകയും അംറോയുടെ ടീം തെന്നുന്ന ടയറില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. അതോടെ അംറോക്ക് മൂന്നാം സ്ഥാനമായി. ആകാശം മേഘാവൃതമായതിനാല്‍ ഉച്ചയ്ക്ക് ശേഷമുള്ള 90 മിനുട്ട് നീളുന്ന രണ്ടാം മല്‍സരത്തില്‍ അധിക ടീമുകളും നനവാര്‍ന്ന ടയറുകളാണ് തിരഞ്ഞെടുത്തത്. എന്നാല്‍, മല്‍സരത്തിന് പത്ത് മിനുട്ട് മുമ്പ് വെയില്‍ വരികയും ട്രാക്ക് ഉണങ്ങുകയും ചെയ്തു. ഇത് അംറോയുടെ വേഗത കുറയുന്നതിന് കാരണമായി. ഉടനെ ടയര്‍ മാറ്റിയെങ്കിലും ഇത് കൂടുതല്‍ സമയം നഷ്ടമാകുന്നതിന് കാരണമായി. ടയര്‍ മാറ്റി കൂടുതല്‍ വേഗത ആര്‍ജിച്ചതിനാല്‍ രണ്ടാം സ്ഥാനത്ത് അംറോ ഫിനിഷ് ചെയ്തു.
സോള്‍ഡര്‍ ട്രാക്കിലെ പുത്തന്‍ അനുഭവം ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി അംറോ പറഞ്ഞു. സഹഡ്രൈവര്‍ ഇല്ലാതെ മഴയത്ത് റേസ് നടത്തുക ശ്രമകരമായിരുന്നെങ്കിലും എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനായി. സോള്‍ഡറിലെ 24 മണിക്കൂര്‍ റേസിന് പാകപ്പെടാന്‍ ഇത് സഹായിക്കും. 24 മണിക്കൂര്‍ റേസില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍, സ്‌പോണ്‍സര്‍മാര്‍ ഇല്ലാത്തത് അലട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക