|    Mar 23 Thu, 2017 9:55 am
FLASH NEWS

കാര്‍ യാത്രികരില്‍ നിന്ന് രണ്ടുകിലോ സ്വര്‍ണം പിടികൂടി

Published : 3rd August 2016 | Posted By: SMR

കഴക്കൂട്ടം: അപകടത്തില്‍പ്പെട്ട ശേഷം നിര്‍ത്താതെപോയ കാറിലുണ്ടായിരുന്നവരില്‍നിന്ന് രണ്ടുകിലോയോളം വരുന്ന മൂന്ന് സ്വര്‍ണബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ സുഹറാം(22), സുഷാന്ത്(18) എന്നിവരെയും ഇവര്‍ സഞ്ചരിച്ചിരുന്ന നിസാം മൈക്രാം എന്ന വാഹനത്തെയും മംഗലപുരം പോലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 10.30 ഓടെ വെട്ടുറോഡിനു സമീപം ഈ കാര്‍ മറ്റൊരു ടൊയോട്ട കാറില്‍ ഇടിച്ചിട്ടു നിര്‍ത്താതെ ആറ്റിങ്ങല്‍ ഭാഗത്തേക്കു കുതിച്ചുപാഞ്ഞു. അവിടെയുണ്ടായിരുന്ന ഹൈവേ പട്രോള്‍ സംഘം കാറിന്റെ നമ്പര്‍ സഹിതം മംഗലപുരം പോലിസിനെ അറിയിച്ചു. ഉടന്‍തന്നെ മംഗലപുരം എസ്‌ഐ പ്രസാദും സംഘവും തോന്നയ്ക്കല്‍ എജെ കോളജിനടുത്തുവച്ച് കാര്‍ പിടികൂടി സ്‌റ്റേഷനില്‍ കൊണ്ടുവന്നു.
കാറിലുണ്ടായിരുന്ന ഇരുവരെയും ചോദ്യംചെയ്യുന്നതിനിടയില്‍ ഒരാളുടെ പോക്കറ്റ് വീര്‍ത്തിരിക്കുന്നത് പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണബിസ്‌ക്കറ്റുകളാണെന്ന് മനസ്സിലായത്. രണ്ടുകിലോ 31ഗ്രാം സ്വര്‍ണമുണ്ടായിരുന്നു.
വിവരമറിഞ്ഞ് സെയില്‍സ്ടാക്‌സ് അധികൃതരും സ്റ്റേഷനിലെത്തി പരിശോധന നടത്തി. പിടിയിലായ രണ്ടുപേരും കരുനാഗപ്പള്ളിയില്‍ പടാനോര്‍ത്ത് എന്ന സ്ഥലത്താണ് താമസം. തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിനടുത്തുവച്ച് മറ്റൊരാള്‍ കൊടുത്ത സ്വാര്‍ണമാണെന്നാണ് ഇവര്‍ പോലിസിനോട് പറഞ്ഞത്. കൂടാതെ ഇവര്‍ക്ക് കൊല്ലത്തിനടുത്ത് സ്വന്തമായി ജ്വല്ലറിയുണ്ടെന്നും പറയപ്പെടുന്നു. സ്വര്‍ണത്തിനു യാതൊരുവിധ രേഖകളുമില്ലെന്ന് പോലിസ് പറഞ്ഞു. അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യംചെയ്തുവരുകയാണെന്നും മംഗലപുരം എസ്‌ഐ പ്രസാദ് പറഞ്ഞു.

(Visited 18 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക