|    Jul 22 Sat, 2017 10:24 pm
FLASH NEWS

കാര്‍ മറിഞ്ഞ് 14 പേര്‍ക്കു പരിക്ക്

Published : 5th October 2016 | Posted By: Abbasali tf

വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് 14പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ പരിക്ക് ഗുരുതരം. കുവൈറ്റിലേക്ക് പോകുന്ന ബന്ധുവിനെ യാത്രയാക്കാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കര ആറ്റുവാശ്ശേരി സുലുഭവനില്‍ തിനുരാജ്(22), സുനിരാജ്(21), ശ്രീലക്ഷ്മി(15), ആദര്‍ശ്(12), അക്ഷയ(10), പുത്തൂര്‍ ലക്ഷ്മി ഭവനില്‍ സുരേഷ്(28), അഭിജിത്(14), തേവലക്കര സ്വദേശികളായ വിസ്മയ(16), ഉഷ(38), പൂവത്തൂര്‍ സ്വദേശികളായ അശ്വതി(14), സിന്ധു(38), സുശീല(42), ചവറ സ്വദേശി അനുരാജ്(20), കടയ്ക്കല്‍ സ്വദേശിനി സുജാത(37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിസ്മയ്ക്ക് കൈയ്യില്‍ പൊട്ടലും തലയ്ക്ക് ക്ഷതവുമേറ്റു. അനുരാജിന് തലയ്ക്ക് ക്ഷതമേറ്റിറ്റുണ്ട്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് എംസി റോഡില്‍ വാമനപുരം ആശുപത്രി ജങ്ഷനു സമീപമായിരുന്നു അപകടം. യാത്രക്കിടെ നിയന്ത്രണംവിട്ട കാര്‍ റോഡ് വശത്തെ കല്ലുകെട്ടും തകര്‍ത്ത് ഇരുപതടി താഴ്ചയില്‍  സമീപത്തെ പുരയിടത്തിലേക്ക് മറിയുകയായായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സ് യൂനിറ്റ് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക