|    Apr 30 Sun, 2017 12:36 pm
FLASH NEWS

കാര്‍ മറിഞ്ഞ് നാലുപേര്‍ക്കു പരിക്ക്

Published : 16th November 2016 | Posted By: SMR

ഇരിട്ടി: പുന്നാട് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ സ്ത്രീയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. പേരട്ടയിലെ വയലാമണ്ണില്‍ കുടുംബാംഗങ്ങളായ ബിജു(33), ഭാര്യ ലിനി(30), ബിജുവിന്റെ സഹോദരങ്ങളായ ഫാ. ആന്റോ (35 ), ബിനോയ്(37)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30ഓടെ ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ പുന്നാട് ടൗണിനും ഉളിയില്‍ ടൗണിനും മധ്യേയാണ് അപകടം. നിയന്ത്രണം വിട്ട കെഎല്‍59 എന്‍ 8658 കാര്‍ റോഡരികിലെ പരസ്യബോര്‍ഡിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് തലകീഴായി കിടന്ന കാറില്‍ നിന്നു ഇവരെ പുറത്തെടുത്ത് ആശുപത്രിലെത്തിച്ചത്. എറണാകുളത്ത് താമസിക്കുന്ന സഹോദരിമാരെ സന്ദര്‍ശിച്ച ശേഷം പേരട്ടയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day