|    Aug 22 Tue, 2017 8:20 pm
FLASH NEWS

കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

Published : 14th November 2016 | Posted By: SMR

മേല്‍പ്പറമ്പ്: വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്.  നായന്മാര്‍മൂലയിലെ അജ്മല്‍ ജമാല്‍(18), അറന്തോട്ടുകാരായ മുഹമ്മദ് ഇംത്യാസ്(21),  മുഹമ്മദ് താഹിര്‍(21), മാവിനക്കട്ടയിലെ മുഷ്താഖ്(22), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍  മേല്‍പറമ്പ് കട്ടക്കാലില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  ഇന്നലെ പുലര്‍ച്ചെയോടെയാണ് അപകടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക