|    Apr 23 Mon, 2018 11:33 am
FLASH NEWS

കാര്‍ മരത്തിലേക്ക് ഇടിച്ചുകയറി രണ്ട് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Published : 20th October 2016 | Posted By: SMR

ശബരിമല: ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മരത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പോത്തന്‍ കോട് സ്വദേശികളായ പ്രജേഷ് (38),പ്രജിത്ത്(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനു സമീപം നിയന്ത്രണംവിട്ട് കാര്‍ റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ വനപാലകര്‍ നിലയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss