|    Oct 22 Sun, 2017 1:58 pm
FLASH NEWS
Home   >  National   >  

കാര്‍ മരത്തിലിടിച്ച് അഞ്ച് മരണം

Published : 18th August 2016 | Posted By: mi.ptk

mumbai

മുംബൈ: മുംബൈയില്‍ വെയ്ല്‍ പാര്‍ലെയില്‍ കാറ് മരത്തിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഒരു സ്ത്രീയും നാല് പുരുഷന്മാരുമാണ് മരിച്ചത്. മുസമ്മില്‍ മഖ്‌നൂജ, മുസമ്മില്‍ മുഖ്താര്‍ കനോസിയ, റഷീദ യൂസഫ് ഷെയ്ഖ്, ജുനൈദ് ഷെയ്ഖ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മുംബൈ വിമാനത്താവളത്തിന് സമീപം രാത്രിയിലാണ് അപകടം ഉണ്ടായത്. അമിത വേഗതിയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതാവാമെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുകള്‍ ഭാഗം തെറിച്ച് പോകുകയും കാര്‍ പൂര്‍ണമായും തകരുകയും ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക