|    Sep 24 Sun, 2017 4:58 am
FLASH NEWS

കാര്‍ മരത്തിലിടിച്ചു; പിഞ്ചു കുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

Published : 9th March 2016 | Posted By: SMR

കോവളം: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പിഞ്ചു കുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. കാഞ്ഞിരംകുളം കൈവന്‍വിള സ്വദേശികളായ സത്യകുമാരി (56), ക്രിസ്തുദാസ് (65), വിപിന്‍ (31), ഭാര്യ ഷൈനിയ (30), ഇവരുടെ എട്ടു മാസം പ്രായമുള്ള മകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോവളം ബൈപാസില്‍ പാച്ചലൂര്‍ ചുടുകാട് ക്ഷേത്രത്തിനു സമീപം ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മുന്നില്‍ പോയ ബൈക്ക് അപ്രതീക്ഷിതമായി ബ്രേക്കിട്ടതിനെ തുടര്‍ന്ന് ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിതിരിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ കാര്‍ വെട്ടിപോളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സത്യകുമാരിയെയും വിപിനിനെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കണിയാപുരം സ്‌കൂളിലെ അധ്യാപികയായ സത്യകുമാരിയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്കു മടങ്ങവേയാണ് അപകടം. സംഭവത്തില്‍ പോലിസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക