|    Jul 24 Mon, 2017 10:27 pm
FLASH NEWS

കാര്‍ മതിലിലിടിച്ച് മൂന്നുപേര്‍ക്കു പരിക്ക്

Published : 3rd April 2016 | Posted By: SMR

പത്തനംതിട്ട: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ പെണ്ണുക്കര ചിറയ്ക്കല്‍ പൂമലയില്‍ ഓമനക്കുട്ടന്‍ (57), ഭാര്യ രമ (53), ഓച്ചിറ മുഴളവന രാജന്‍ പിള്ള (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എംസി റോഡില്‍ മാന്തുക രണ്ടാം പുഞ്ചയ്ക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിക്കുകയായിരുന്നു. പരിക്കേറ്റ മൂവരേയും മുളക്കുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക