|    Jan 24 Wed, 2018 1:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാര്‍ ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Published : 1st October 2017 | Posted By: fsq

 

അരിമ്പൂര്‍: തൃശൂര്‍ കാഞ്ഞാണി റൂട്ടില്‍ അരിമ്പൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. തൃശൂര്‍ ബിന്ദു തിയേറ്ററിലെ ജീവനക്കാരനായ എറവ് കപ്പല്‍ പള്ളിക്കു സമീപം മില്ലേനിയം സ്ട്രീറ്റിലെ വിയ്യത്ത് വീട്ടില്‍ ഗോപാലന്‍ മകന്‍ ശിവദാസന്‍(68), മണലൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം വിയ്യത്ത് ബാലന്‍ മകന്‍ ത്രദീഷ്(41) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 12.15നായിരുന്നു അപകടം. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വാടാനപ്പള്ളി ആക്ട്‌സ് പ്രവര്‍ത്തകര്‍ ഇരുവരെയും തൃശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിന്ദു തിയേറ്ററിലെ ജീവനക്കാരനായ ഗോപാലന്‍ സെക്കന്‍ഡ്‌ഷോ കഴിഞ്ഞശേഷം പടിഞ്ഞാറെകോട്ടയില്‍ നിന്നാണ് ത്രദീഷിന്റെ ബൈക്കില്‍ കയറിയതെന്ന് പറയുന്നു. ശിവദാസന്റെ ഭാര്യ റീതദേവി. മക്കള്‍: രമ്യ, ദിവ്യ. മരുമക്കള്‍: മിഥുന്‍, കൃഷ്ണദാസ്.ത്രദീഷിന്റെ അമ്മ ശാന്ത. ഭാര്യ: ഹിത, മകന്‍: അയ്യന്‍കൃഷ്ണ. ത്രദീഷ് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day