|    Sep 26 Wed, 2018 8:08 am
FLASH NEWS

കാര്‍ പാര്‍ക്ക് ചെയ്യാനെത്തിയ എംഎല്‍എക്കും കുടുംബത്തിനും അസഭ്യം

Published : 5th June 2018 | Posted By: kasim kzm

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കാര്‍ പാര്‍ക്ക് ചെയ്യാനെത്തിയ ജെയിംസ് മാത്യു എംഎല്‍എയെയും കുടുംബത്തെയും അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഫീസ് പിരിക്കുന്ന തലശ്ശേരി പൊന്ന്യം പാലത്തിനു സമീപത്തെ സലീം (46) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് സംഭവം. നിയമസഭാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് മാവേലി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ എത്തിയതായിരുന്നു എംഎല്‍എ. അദ്ദേഹത്തെ യാത്രയാക്കാന്‍ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ എന്‍ സുകന്യയും മകനും ഒപ്പമുണ്ടായിരുന്നു.
സ്റ്റേഷന്റെ മുന്‍ഭാഗത്തെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ മാറ്റിയിടാന്‍ ശ്രമിക്കവെ സലീം ക്ഷുഭിതനായി. ഇവിടെ പാര്‍ക്കിങിന് സ്ഥലമില്ലെന്നും കാര്‍ മാറ്റണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, എംഎല്‍എ തിരുവനന്തപുരത്ത് പോകാനായി ട്രെയിന്‍ കയറാന്‍ വന്നതാണെന്നും കുറച്ചുസമയത്തിനകം കാര്‍ മാറ്റാമെന്നും സുകന്യ പറഞ്ഞെങ്കിലും സലീം ചെവിക്കൊണ്ടില്ല.
ഇയാള്‍ ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്നാണ് സുകന്യ റെയില്‍വേ പോലിസില്‍ പരാതി നല്‍കിയത്. പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss