|    Sep 23 Sat, 2017 1:08 pm
FLASH NEWS

കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി; രണ്ട് പേര്‍ക്ക് പരിക്ക്

Published : 15th October 2016 | Posted By: Abbasali tf

കാസര്‍കോട്: കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി ജീവനക്കാരനും ഡ്രൈവര്‍ക്കും പരിക്കേറ്റു. കടയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നെങ്കിലും വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ പത്തരയോടെ പ്രസ് ക്ലബ്ബ് ജങ്ഷനിലാണ് സംഭവം. ജെന്‍സ് ഷോറുമായ ഔട്ട് ഫിറ്റിലേക്കാണ്് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത്. ഈ സമയം കട തുറന്ന് ജീവനക്കാര്‍ മുന്‍ വശത്തെ ഗ്ലാസ് വൃത്തിയാക്കുകയായിരുന്നു. ഇവര്‍ ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജീവനക്കാരന്‍ മേല്‍പറമ്പിലെ അന്‍സാഫിനും കാ ര്‍ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക