|    Feb 21 Wed, 2018 8:30 pm
FLASH NEWS

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്ക്

Published : 11th December 2017 | Posted By: kasim kzm

നെടുങ്കണ്ടം: വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ കല്ലാറിനു സമീപത്തെ വീടിന് പിന്നിലേക്ക് ഇന്നലെ പുലര്‍ച്ചെ 12 ഓടെയാണ് അപകടം. പരിക്കേറ്റവരില്‍ നെടുങ്കണ്ടം പെരുവല്ലൂര്‍ ഫാത്തിമ, ബ്ലോക്്്‌നമ്പര്‍ 310 ല്‍ സെല്‍മാബീവി എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാത്തിമയുടെ ഭര്‍ത്താവ് നൂഹുകണ്ണ്്്, മകന്‍ നൗഫല്‍, നെടുങ്കണ്ടം ചെറുകോപ്പതാലില്‍ ബഷീര്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. നൗഫലാണ് കാര്‍ ഓടിച്ചത്. കായംകുളത്തുനിന്ന് വിവാഹ നിശ്ചയം കഴിഞ്ഞ്്് മടങ്ങി വരവെ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ നെടുങ്കണ്ടത്തിനും കല്ലാറിനുമിടയിലായിരുന്നു അപകടം. റോഡിനു സമീപത്തെ മതിലില്‍ ഇടിച്ച കാര്‍ രണ്ടുതവണ മലക്കം മറിഞ്ഞാണ് വീടിന് പിന്നിലെ മരത്തിലും പടിയിലുമായി തട്ടി നിന്നത്. വീടിന്റെ സംരക്ഷണ ഭിത്തിക്ക്് മുകളിലുണ്ടായിരുന്ന ചെറിയ പടിയില്‍ തട്ടിയതിനാല്‍ കാര്‍ വീടീനു മുകളിലേക്ക് പതിച്ചില്ല. വേഗത കുറവായിരുന്നതും വന്‍ദുരന്തം ഒഴിവാകാന്‍ കാരണമായി. അപകടത്തിന്റെ ശബ്ദം കേട്ടുണര്‍ന്ന വീട്ടമ്മ സമീപവാസികളേയും പോലിസിനേയും അഗ്‌നിശമന സേനയേയും മറ്റും വിളിച്ചു വരുത്തിയാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss