|    Apr 28 Fri, 2017 1:38 pm
FLASH NEWS

കാര്‍ നിയന്ത്രണംവിട്ട് താഴ്ചയില്‍ വീണു

Published : 22nd November 2016 | Posted By: SMR

ചെറുപുഴ: പ്രാപ്പൊയില്‍ എയ്യന്‍കല്ല് മൂന്നാംകുന്ന് റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് നൂറടി താഴ്ചയിലേയ്ക്ക് പതിച്ചു. യാത്രക്കാരായ ദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് മൂന്നോടെ എയ്യന്‍കല്ല് കയറ്റത്തിലാണ് സംഭവം. പിന്നിലേക്ക് നിരങ്ങി റോഡില്‍നിന്നു തെന്നിമാറിയ കാര്‍ പാര്‍ശ്വഭിത്തി തകര്‍ത്ത് നൂറടിയോളം കുത്തനെ താഴ്ചയിലേയ്ക്ക് പോയി മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. ഇരിട്ടി വെളിമാനം സ്വദേശികളായ ദമ്പതികള്‍ തിരുമേനിയില്‍ കല്യാണത്തിന് വന്ന് മടങ്ങവെയാണ്  അപകടത്തില്‍പ്പെട്ടത്. സംഭവസമയം അതുവഴി കടന്നുപോവുകയായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day