|    Jan 23 Mon, 2017 12:17 pm
FLASH NEWS

കാര്‍ തോട്ടില്‍ വീണ്ദമ്പതികള്‍ മരിച്ചു

Published : 27th October 2015 | Posted By: SMR

കുമരകം: കോട്ടയം-കുമരകം റോഡില്‍ അറുപറ വളവില്‍ കാര്‍ തോട്ടില്‍ വീണ് ദമ്പതികള്‍ മരിച്ചു. ചെങ്ങളം കടത്തുകടവിന് സമീപം ചെങ്ങളക്കാട്ട് വീട്ടില്‍ എബ്രഹാം വര്‍ഗീസ് (മോന്‍-62), ഏലിയാമ്മ എബ്രഹാം (57) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ 11.15ന് ആയിരുന്നു അപകടം. ചെങ്ങളത്തെ വീട്ടില്‍നിന്ന് കോട്ടയത്തേക്ക് പോവും വഴി അറുപറ വളവില്‍ എതിരേ വന്ന ബൈക്കിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇവര്‍ മരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 10ന് ചെങ്ങളം കടത്തുകടവിനു സമീപം ചെങ്ങളക്കാട്ട് വീട്ടിനു പിന്നില്‍ ഒരു കുടുംബം ബൈക്കപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് എബ്രഹാം വര്‍ഗീസായിരുന്നു. ഇതിനുശേഷമാണ് ദമ്പതികള്‍ സ്വന്തം കാറില്‍ കോട്ടയത്തേക്കു പോയത്.
മക്കള്‍: അരുണ്‍ എബ്രഹാം, രൂപമോള്‍. അരുണ്‍ ദുബയിലും രൂപമോള്‍ കാനഡയിലുമാണ്. ഇവര്‍ എത്തിയശേഷം സംസ്‌കാരം നടത്തും.
അതേസമയം, റോഡിന് കൈവരിയില്ലാത്തതാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ കോട്ടയം-കുമരകം റോഡ് ഉപരോധിച്ചു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അപകടസ്ഥലത്ത് എത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക