|    Jun 28 Wed, 2017 12:26 am
FLASH NEWS

കാര്‍ തോട്ടിലേക്ക് മറിഞ്ഞു; കാഞ്ഞിരപ്പള്ളി സ്വദേശി അദ്ഭുതകരമായി രക്ഷപ്പെട്ടു

Published : 26th October 2016 | Posted By: SMR

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചെത്തോങ്കര എസ്‌സി സ്‌കൂളിന് സമീപം തോട്ടിലേക്കു കാര്‍ തലകീഴായി മറിഞ്ഞു. യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശി പുത്തന്‍പുരയില്‍ വര്‍ഗീസാണ് രക്ഷപ്പെട്ടത്. റാന്നിയില്‍ നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡിന് വലതുവശത്തെ തോട്ടിലേക്ക് സംരക്ഷണഭിത്തി തകര്‍ത്ത് മറിയുകയായിരുന്നു. സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാരും വഴിയാത്രക്കാരും തോട്ടിലിറങ്ങി കാര്‍ നിവര്‍ത്തിയാണ് വര്‍ഗീസിനെ പുറത്തെടുത്തത്. വര്‍ഗീസ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. എസ്‌ഐ സാം ടി സാമുവലിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക