|    Jan 17 Tue, 2017 4:48 pm
FLASH NEWS

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് മരണം

Published : 9th October 2016 | Posted By: mi.ptk

accident2

തൃശ്ശൂര്‍: തൃശ്ശൂര്‍ മനക്കൊടിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പഴുവില്‍ സ്വദേശി ജിത്ത് ആണ് മരിച്ചവരില്‍ ഒരാള്‍. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. രാവിലെ വഴിയാത്രക്കാരാണ് തോട്ടിലേറ്റ് മറിഞ്ഞുകിടക്കുന്ന കാര്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ നിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തത്. കൂടുതല്‍പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകാമെന്ന സംശയമുള്ളതിനാല്‍ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 102 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക