|    Jan 21 Sun, 2018 12:30 pm
FLASH NEWS

കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു

Published : 4th August 2017 | Posted By: fsq

 

ശാസ്താംകോട്ട: കൊട്ടാരക്കര-കരുനാഗപ്പള്ളി പ്രധാനപാതയില്‍ കുന്നത്തൂര്‍ പാലത്തിന് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാരായ ദമ്പതികള്‍ അല്‍ഭുതകരമായി രക്ഷപെട്ടു. ചവറ ഇടപ്പള്ളികോട്ട സ്വദേശിയായ മന്‍സൂര്‍ മന്‍സിലില്‍ മന്‍സൂര്‍, ഭാര്യ ഷഹാന എന്നിവരാണ് രക്ഷപെട്ടത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. കുളത്തൂപ്പുഴയിലെ ബന്ധുവീട്ടില്‍ പോയശേഷം ഇടപ്പള്ളിക്കോട്ടയിലേക്ക് മടങ്ങവേയായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന മന്‍സൂര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്. അര്‍ദ്ധ രാത്രിയായിരുന്നതിനാല്‍ കാര്‍ താഴ്ച്ചയിലേക്ക് വീണത് പരിസരവാസികള്‍ അറിഞ്ഞിരുന്നില്ല. കാറിലുണ്ടായിരുന്നവര്‍ തന്നെ പോലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുത്തൂര്‍ പോലിസ് സ്ഥലത്തെത്തുകയും ശാസ്താംകോട്ട ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയുമായിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തും മുമ്പുതന്നെ പരിസരവാസികളും പോലിസും ചേര്‍ന്ന് കാറിന്റെ പിറകിലെ ഗ്ലാസ് തകര്‍ത്ത് വാഹനത്തില്‍ കുടുങ്ങിയവരെ രക്ഷപെടുത്തുകയായിരുന്നു. കുന്നത്തൂര്‍ പാലത്തിന് സമീപമുളള അഗാധമായ താഴ്ച്ചയിലേക്ക് വാഹനങ്ങള്‍ നിലംപതിക്കുന്നത് പതിവായിരിക്കയാണ്. രാത്രി കാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലായും സംഭവിക്കുന്നത്. ഭാഗ്യംകൊണ്ടു മാത്രമാണ് ജീവന്‍ നഷ്ടപ്പെടാത്തത്. എന്നാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും വേണ്ടത്രമുന്‍കരുതലുകള്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day