|    Apr 25 Tue, 2017 2:34 am
FLASH NEWS

കാര്‍ തടഞ്ഞ് അക്രമം; മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്

Published : 12th October 2016 | Posted By: Abbasali tf

വടകര:ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് അഞ്ചു കണ്ടത്തില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച സംഭവത്തില്‍  മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മീത്തലെ കല്ലുള്ള പറമ്പത്ത് മുഹമ്മദ് റാഫി (20), മലയില്‍ അമീര്‍ (19), തട്ടാന്റവിട ഹാഫിസ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്കു മുമ്പ് സിപിഎം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിനിടയിലാണ് വീണ്ടും അക്രമമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന മുസ് ലിംലീഗ് പ്രവര്‍ത്തകരെ മംഗലാട് വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം. ആണെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ആരോപിച്ചു. വീണ്ടും സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day