|    Jul 22 Sun, 2018 8:02 am
FLASH NEWS

കാര്‍ തടഞ്ഞു നിര്‍ത്തി അക്രമം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 27th September 2017 | Posted By: fsq

 

ഇരിട്ടി: കര്‍ണാടകത്തില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്നവരുടെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്ത സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. കൂട്ടുപുഴ സ്വദേശി ഏലത്ത് സുരേഷ് (45 ), പേരട്ട സ്വദേശി വി വിമല്‍ എന്നിവരെയാണ് ഇരിട്ടി സിഐ എം ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം ബംഗളൂരുവില്‍ നിന്നും വരികയായിരുന്ന കണ്ണൂര്‍ കക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കൂട്ടുപുഴ പാലത്തിന് സമീപം വച്ച് ലോറി കൊണ്ട് തടസ്സം സൃഷ്ടിച്ചിരുന്നു. കാറിലുള്ളവര്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവരെ അക്രമിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കാറിലുള്ളവരെ മര്‍ദിച്ചു അവശരാക്കിയശേഷം ഇവരുടെ പക്കലുണ്ടായിരുന്ന എട്ടായിരം രൂപയോളം കവരുകയും ചെയ്തു. ലോറിയിലും ജീപ്പിലുമായെത്തിയ പതിനഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്. പിടികൂടിയവരെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് .

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss