|    Aug 18 Fri, 2017 12:41 pm
FLASH NEWS

കാര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ; ആറ് പേര്‍ റിമാന്‍ഡില്‍

Published : 6th August 2017 | Posted By: fsq

 

പേരാമ്പ്ര: പേരാമ്പ്രയില്‍ കാര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത ആറ് പേരെ പേരാമ്പ്ര കോടതി  റിമാന്‍ഡ് ചെയ്തു. കല്ലോട് സ്വദേശികളായ ശ്യാം (27), പ്രസൂണ്‍ (52), ജിതിന്‍ ലാല്‍ (23), വാല്യക്കാട് നിഖില്‍, പ്രദീപ് കുമാര്‍ (27), ഷാജു എന്നിവരെയാണ് റിമാന്‍ഡു ചെയ്തത്. ബുധനാഴ്ച വൈകീട്ട് കല്ലോട് ബിഎംഎസ് പ്രവര്‍ത്തകന്റെ ഓട്ടോയില്‍ കാര്‍ ഉരസിയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ നിര്‍ബന്ധിച്ച് കരാര്‍ എഴുതി ഒപ്പിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൊഴുക്കല്ലൂര്‍ സ്വദേശി ഷംസീറിന്റെ പരാതിയില്‍ വെള്ളിയാഴ്ചപേരാമ്പ്ര പോലിസ് 6 പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ഇവരെ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക