|    Mar 27 Mon, 2017 6:00 pm
FLASH NEWS

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Published : 17th October 2016 | Posted By: Abbasali tf

ചെറുതോണി: വിവാഹസംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ്് കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു.വാഴക്കുളം സ്വദേശി തോട്ടുംങ്കല്‍ ലിജിന്‍(25),തൊടുപുഴ മേലേപറമ്പില്‍ ഷാജഹാന്‍(30) എന്നിവര്‍ക്ക് ഗുരുതരമായും കാര്‍ഡ്രൈവര്‍ തൊടുപുഴ സ്വദേശി വിഷ്ണു(30)ന് സാരമായും പരിക്കേറ്റത്. ഞായറാഴ് ച്ച ഉ ച്ചക്ക് 12ന് ഇടുക്കി നേര്യമംഗലം റോഡില്‍ വെള്ളക്കയത്ത് വച്ചായിരുന്നു സംഭവം.അപകടസ്ഥലത്തെത്തിയ ഇടുക്കി എസ്‌ഐ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം പരിക്കേറ്റവരെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തു. കാര്‍ വളവില്‍ നിയന്ത്രണം വിട്ട്  മണ്‍തിട്ടയില്‍ കയറി വായുവിലൂടെ ഇരുപത് മീറ്റര്‍ പറന്ന് മരത്തില്‍ ഇടിച്ച് താഴെക്ക് മറിയുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day