|    May 23 Tue, 2017 8:23 pm
FLASH NEWS

കാര്‍ കനാലിലേക്ക് മറിഞ്ഞ് കായിക അധ്യാപകന്‍ മരിച്ചു

Published : 10th October 2016 | Posted By: SMR

തൃശൂര്‍: നിയന്ത്രണംവിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞ് കായികാധ്യാപകന്‍ മരിച്ചു. പഴുവില്‍ വെസ്റ്റ് നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ പഴുവില്‍ വെസ്റ്റ് ചെള്ളിക്കാട്ടില്‍ ദാസന്റെ മകന്‍ ജിത്തു (37) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
മുണ്ടൂരില്‍ നടക്കുന്ന കായികാധ്യാപകരുടെ പരിശീലനത്തില്‍ പങ്കെടുത്ത് പുലര്‍ച്ചെ ഒന്നോടെ വീട്ടിലേക്ക് വരുന്നതിനിടെ പുള്ള് മനക്കൊടി പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിയുകയായിരുന്നു. ചണ്ടിയും പായലും നിറഞ്ഞ കനാലില്‍ കാര്‍ വെള്ളത്തിനടിയില്‍പെട്ടു.
പ്രധാനറോഡില്‍ നിന്ന് 50 മീറ്റര്‍ അകലെ മാറി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് ഇന്നലെ നേരം പുലര്‍ന്നിട്ടായിരുന്നു. ചേര്‍പ്പ് സിഐ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം നാട്ടിക എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. ദേശീയ ബൈക്ക് റേസിങ് ചാംപ്യന്‍ ജിനന്‍ ഏക സഹോദരനാണ്. ഭാര്യ: മീര. മക്കള്‍: വിശ്വജിത്ത്, അഭയ്ശങ്കര്‍. അമ്മ. മിനി (റിട്ട. അധ്യാപിക).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day