|    Dec 14 Fri, 2018 3:18 pm
FLASH NEWS

കാര്‍ ഓട്ടോയിലിടിച്ച് കുട്ടികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്

Published : 29th May 2018 | Posted By: kasim kzm

പൊന്‍കുന്നം: അമിതവേഗതയിലെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി ഓട്ടോ ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഇളങ്ങുളം പുല്ലാട്ട് കരോട്ട് അനൂപ് (35), ഓട്ടോയിലെ യാത്രികരായിരുന്ന ഇളങ്ങുളം ചെരിയന്‍ പ്ലാക്കല്‍ കലയുടെ മക്കളായ കേവിന്‍ (10), മിത്ര (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ പാലാ റോഡില്‍ ഇളങ്ങുളം അമ്പലത്തിന് സമീപമായിരുന്നു അപകടം. ഓട്ടോ യാത്രിക കല പച്ചക്കറി വാങ്ങുന്നതിനായി കടയിലേക്ക് പോയ സമയത്തായിരുന്നു അപകടം. പാലാ ഭാഗത്തുനിന്ന് പൊന്‍കുന്നം ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. കൊഴുവനാല്‍ കൊച്ചുമുറിയില്‍ ടോമിയായിരുന്നു കാറോടിച്ചിരുന്നത് ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറിന്റെ പിന്‍ചക്രങ്ങള്‍ രണ്ടും തേഞ്ഞ് തീര്‍ന്നവയായിരുന്നു ഇതും അമിതവേഗതയുമാണ് അപകടകാരണമെന്ന് കരുതുന്നു. ഈ സ്ഥലത്ത് ദമ്പതികളുടെ മരണമടക്കം നിരവധി അപകടങ്ങളാണ് ഈ സ്ഥലത്തുണ്ടായിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss