|    Mar 31 Fri, 2017 12:15 am
FLASH NEWS

കാര്‍ഷിക സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത് മറ്റ് ആവശ്യങ്ങള്‍ക്ക്: മന്ത്രി

Published : 31st July 2016 | Posted By: SMR

കൊച്ചി: സംസ്ഥാന കൃഷിവകുപ്പിന്  കീഴില്‍ കൃഷിക്കാര്‍ക്കായുണ്ടാക്കിയ പല സ്ഥാപനങ്ങളും കാര്‍ഷികേതര വ്യക്തികളും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന സ്ഥിതിയാണുള്ളതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കണ്‍സോര്‍ഷ്യം ഓഫ് കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനീസ് ഇന്‍ കേരളയുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നാളികേര കര്‍ഷക സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരഫെഡിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത്. അഴിമതി നടത്തിയവരെ പുറത്താക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അഴിമതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരുടെ കുടുംബസ്വത്തുസംബന്ധിച്ചു വരെ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരുമെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
നാളികേര കര്‍ഷക ഉല്‍പാദക കമ്പനികളുടെ പ്രവര്‍ത്തനവും കൃഷിവകുപ്പുമായി ബന്ധമില്ലാത്ത നിലയിലാണ് നിലവിലുള്ളത്, ഇതു പരിഹരിക്കുന്നതിനും കൃഷിവകുപ്പുമായുള്ള ഏകോപനം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും. നാളികേര ഉല്‍പാദക കമ്പനികള്‍ക്ക് കൃഷിവകുപ്പ് മുമ്പു നല്‍കാമെന്ന് പറഞ്ഞിരുന്ന ധനസഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക ഉല്‍പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കിമാറ്റുന്നതിന് അടുത്ത നവംബറിന് മുമ്പായി സംസ്ഥാനത്ത് വിപുലമായ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day