|    Jan 21 Sat, 2017 9:05 pm
FLASH NEWS

കാര്‍ഷിക സര്‍വേ ജില്ലാതല പരിശീലനം

Published : 2nd July 2016 | Posted By: SMR

കല്‍പ്പറ്റ: പത്താമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി നടത്തിയ ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കി സെന്‍സസുമായി സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന് വേണ്ടി ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് സെന്‍സസ് നടത്തുന്നത്. കൃഷിഭൂമിയുടെ കണക്ക്, വിനിയോഗം, ഉല്‍പാദിപ്പിക്കുന്ന വിളകള്‍, വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ മുതലായവയുടെ ഉപയോഗം എന്നിവ സംബന്ധിച്ചാണ് സര്‍വേ. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ 20 ശതമാനം വാര്‍ഡുകളിലാണ് കണക്കെടുപ്പ് നടക്കുക.
1970-71ലാണ് രാജ്യത്ത് ആദ്യമായി കാര്‍ഷിക സെന്‍സസ് നടന്നത്. കാര്‍ഷിക നയരൂപീകരണത്തിനും പുതിയ കാര്‍ഷിക പദ്ധതികളാവിഷ്‌കരിക്കുന്നതിനും സെന്‍സസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. സെന്‍സസ് 2017 ജൂണ്‍ 30നകം പൂര്‍ത്തിയാക്കും. മൂന്നു ഘട്ടങ്ങളിലായാണ് വിവരശേഖരണം പൂര്‍ത്തിയാക്കുക. ഇതിനായി സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. അഞ്ചു വര്‍ഷത്തിലൊരിക്കലാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്.
യോഗത്തില്‍ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു.
ജോയിന്റ് ഡയറക്ടര്‍ വി പി ഷറഫുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത വി നായര്‍, അഡീഷനല്‍ ജില്ലാ ഓഫിസര്‍ മുംതാസ് കാസിം, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ വി കെ ശ്രീജന്‍, റിസര്‍ച്ച് അസിസ്റ്റന്റ് എന്‍ കെ നിഖില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി റഷീദ് ബാബു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക