|    Oct 22 Mon, 2018 12:50 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാര്‍ഷിക സര്‍വകലാശാല :സ്ഥിരം ജീവനക്കാരില്ല ; പ്രവര്‍ത്തനം താളം തെറ്റുന്നു

Published : 24th September 2017 | Posted By: fsq

 

എച്ച്  സുധീര്‍

തിരുവനന്തപുരം: സ്ഥിരം ജീവനക്കാരില്ലാതെവന്നതോടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ ഫാമുകളില്‍ സ്ഥിരം ജീവനക്കാരില്ലാതെവന്നതോടെ ഫാമുകളുടെ പ്രവര്‍ത്തനത്തെയും ഗവേഷണങ്ങളുടെ കൃത്യതയെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാലയിലെ 45 തസ്തികകളിലാണ് പിഎസ്‌സി വഴി നിയമനം നടത്തേണ്ടത്. എന്നാല്‍, സാങ്കേതികമായ കുരുക്കുകളി ല്‍ മുറുകി ഈ നിയമനങ്ങള്‍ അനിശ്ചിതമായി നീണ്ടുപോവുകയാണ്. ആര്‍ട്ടിസ്റ്റ്, അസി. എന്‍ജിനീയര്‍ (മെക്കാനിക്കല്‍), അസി. എന്‍ജിനീയര്‍ (സിവില്‍), അസി. എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), അസി. എന്‍ജിനീയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍), അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), അസി. ലൈബ്രേറിയന്‍, ആയ, ബൈന്‍ഡര്‍, ബോട്ട് ഡ്രൈവര്‍, ക്ലാസ് ഫോര്‍/ പ്യൂ ണ്‍, കംപോസിറ്റര്‍, കംപ്യൂട്ടര്‍ (പ്രസ്), കുക്ക് കം കെയര്‍ടേക്ക ര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, ഡ്രൈവര്‍ (എല്‍ഡിവി), ഫാം അസി. (വെറ്ററിനറി)/എഫ്എസ് ഗ്രേഡ്-2, ഗ്രേഡ്-1, ഫാം ഓഫിസര്‍ (അഗ്രി)/ഫാം മാനേജര്‍ ഗ്രേഡ്-2, ജനറല്‍ ഫോര്‍മാന്‍, ഹെഡ്മാസ്റ്റര്‍, ഹെല്‍പ്പര്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ഹോസ്റ്റല്‍ മാനേജര്‍, ജൂനിയര്‍ ഫോര്‍മാന്‍, ജൂനിയര്‍ പ്രോഗ്രാമര്‍, ലൈബ്രറി അസി./ടെക്‌നിക്കല്‍ അസി./റെഫ്. അസി,  ലൈന്‍മാ ന്‍, ലൈബ്രേറിയന്‍, എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ്, മേട്രന്‍, നഴ്‌സറി സ്‌കൂള്‍ അസിസ്റ്റന്റ്, ഓവര്‍സിയര്‍, ഫോട്ടോഗ്രാഫര്‍, പ്രസ് മാനേജര്‍, പ്രിന്റര്‍, പ്രൂഫ് റീഡര്‍, സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍, സ്രാങ്ക്, സിസ്റ്റംസ് മാനേജര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, ട്രാക്ടര്‍ ഡ്രൈവര്‍, ട്രേഡ് അസിസ്റ്റന്റ്, ട്രെയിനിങ്/ടെക്‌നിക്കല്‍ അസിസ്റ്റന്റ്, യുപി സ്‌കൂള്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് സ്ഥിരം ജീവനക്കാരില്ലാത്തത്. കേരളത്തിലെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ നടത്തുന്നതിന് 2010ല്‍ പിഎസ്‌സിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കാര്‍ഷിക സര്‍വകലാശാലയിലെ അനധ്യാപക നിയമനങ്ങള്‍ നടത്തുന്നതിനുള്ള അധികാരവും പിഎസ്‌സിയില്‍ നിക്ഷിപ്തമായി. അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലെ നിയമനം മാത്രമാണ് പിഎസ്‌സി വഴി ഇതുവരെ നടന്നിട്ടുള്ളത്. മറ്റ് അനധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള നിയമനരീതി, യോഗ്യത തുടങ്ങിയവ നിശ്ചയിച്ച് സ്‌പെഷ്യല്‍ റൂള്‍, എകിസ്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കാന്‍ പോലും ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. സ്ഥിര നിയമനത്തിനു തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍ വൈകുന്നതാണ് പ്രതിസന്ധി സങ്കീര്‍ണമാക്കിയത്. എന്നാല്‍, സ്‌പെഷ്യല്‍ റൂള്‍ പുറപ്പെടുവിക്കാനുള്ള നടപടികള്‍ പരിശോധിച്ചുവരികയാണെന്നാണു വകുപ്പ് അധികൃതരുടെ വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss