|    Jul 25 Tue, 2017 4:23 am
FLASH NEWS

കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജ തൈ വില്‍പന സജീവം

Published : 15th July 2017 | Posted By: fsq

 

ചാവക്കാട്: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജ തൈ വില്‍ക്കുന്ന സംഘം സജീവം. തെങ്ങ്, വാഴ, പ്ലാവ്, ജാതി, മാവ് തുടങ്ങിയവയുടെ വ്യാജ തൈകളാണ് വന്‍ വില ഈടാക്കി വില്‍ക്കുന്നത്. ആദ്യം ഒരാള്‍ മണ്ണുത്തിയില്‍ നിന്നാണന്ന് പറഞ്ഞ് വീട്ടില്‍ വരും കാര്‍ഷിക സര്‍വ്വകലാശാലയില്‍ തയ്യാറാക്കിയ അത്യുല്‍പാദന ശേഷിയുള്ള തൈകളാണന്ന് വീട്ടുകാരെ വിശ്വസിപ്പിക്കും. ഓരോന്നിന്റെയും വിലയുറപ്പിച്ച് ആവശ്യമുള്ള തൈകള്‍ക്ക് ഓഡര്‍ വാങ്ങി മുന്‍കൂര്‍ പണം വാങ്ങാതെ തൈകള്‍ കൊണ്ടുവരുമ്പോള്‍ കാശു തന്നാല്‍ മതിയെന്ന് പറയും. ഇവരെ ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പറും നല്‍കും. പറഞ്ഞ സമയത്ത് തൈകള്‍ കൈമാറുകയും മണ്ണുത്തിയെന്ന് രേഖപ്പെടുത്തിയ ബില്ലും നല്‍കും. എന്നാല്‍, മൂന്നുവര്‍ഷം കൊണ്ട് കായ്ക്കുമെന്നു പറഞ്ഞ തെങ്ങും, പ്ലാവുമെല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞാലും കായ്ക്കാതെ വരുമ്പോഴാണ് ജനങ്ങള്‍ ചതി തിരിച്ചറിയുന്നത്.  സര്‍വ്വകലാശാലയിലേക്കാള്‍ ഇരട്ടിയിലധികം വിലക്കാണ് തട്ടിപ്പു സംഘം വ്യാജ തൈകള്‍ വില്‍ക്കുന്നത്. കൃഷിയുമായി ബന്ധമില്ലാത്തവരാണ് ഇവരുടെ ചതിയില്‍പ്പെടുന്നത്. സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന വീടുകളിലാണ് ഇവര്‍ തട്ടിപ്പ് ഏറെയും നടത്തുന്നത്. ഇത്തരം തട്ടിപ്പു സഘം വീടുകളിലെത്തിയാല്‍ പോലിസില്‍ വിവരമറിയിക്കണമെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക