|    Feb 24 Sat, 2018 2:02 am
FLASH NEWS

കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കാനായി: മന്ത്രി

Published : 15th January 2017 | Posted By: fsq

 

മണ്ണഞ്ചേരി: അന്യംനിന്ന കാര്‍ഷിക സംസ്‌ക്കാരത്തെ വീണ്ടെടുക്കാന്‍ മലയാളിക്കു കഴിഞ്ഞതായി ധന മന്ത്രി ഡോ. ടി എം തോമസ് ഐസക്. കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ആത്മയും മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്തും കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക വിജ്ഞാനസംഗമവും കാര്‍ഷികമേളയും ‘പുലര്‍വെട്ടം 2017’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷം കൊണ്ട് പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളത്തിനാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക പ്രദര്‍ശനം മന്ത്രി ഉദ്ഘാടനം ചെയ്തു. വെറ്ററിനറി ഷോ ഉദ്ഘാടനം കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ ജി അബ്ദുല്‍ കരീം ആമുഖപ്രഭാഷണം നടത്തി. ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ അലക്‌സ് മാത്യു പദ്ധതി വിശദീകരിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി പ്രിയേഷ് കുമാര്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍, എം ജി രാജു, വി എ സേതുലക്ഷ്മി, ഡോ. വി ഗോപകുമാര്‍, കെ ജി ശ്രീലത, പ്രഭാമധു, ഷീബ എസ് കുറുപ്പ്, ഏലിയാമ്മ വി ജോണ്‍, എസ് രാധാകൃഷ്ണന്‍, മുരളീധരന്‍ പ്രസംഗിച്ചു.ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, വിളമല്‍സരം, നാടന്‍ കന്നുകാലി പ്രദര്‍ശനം, ശ്വാനപ്രദര്‍ശനം, കാര്‍ഷിക ക്വിസ്, കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം എന്നിവ നടന്നു. വിവിധ വകുപ്പുകളുടെ വില്‍പന-പ്രദര്‍ശന സ്റ്റാളുകളും പഴം-പച്ചക്കറികളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഡോ. എസ് രവി, ഡോ. കലാവതി, ഡോ. ചന്ദ്രിക മോഹന്‍ ക്ലാസെടുത്തു. ഇന്ന് രാവിലെ 9.30ന് കാര്‍ഷിക സംവാദത്തില്‍ ഡോ. പി മുരളീധരന്‍ ചര്‍ച്ച നയിക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ചേര്‍ത്തല നഗരസഭാധ്യക്ഷന്‍ ഐസക് മാടവന ഉദ്ഘാടനം ചെയ്യും. ഡി പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss