|    Aug 23 Wed, 2017 6:22 am
FLASH NEWS

കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാന്‍ കുടുംബശ്രീയുടെ നാട്ടുപച്ച

Published : 13th August 2017 | Posted By: fsq

 

താമരശ്ശേരി: കുടുംബശ്രീയുടെ മഹിളാകിസാന്‍ സശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായി ഓണക്കാല പൂര്‍വ്വപച്ചക്കറി വിപണി നിയന്ത്രിക്കാനും, കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാനും, കുടുംബശ്രീ തയ്യാറാകുന്നതിന്റെ ഭാഗമായി നടത്തിയ കാര്‍ഷിക വിപണനമേള നാട്ടുപച്ച ശ്രദ്ധേയമായി. ജില്ലയിലെ കര്‍ഷകരും സംഘകൃഷി ഗ്രൂപ്പുകളും ഉല്‍പാദിപ്പിച്ച വിഷരഹിത പച്ചക്കറികള്‍ ഇന്നലെ മുതല്‍ 31 വരെ ന്യായവിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ജില്ലയിലെ 12 ബ്ലോക്കുകളില്‍ നിന്നും മൂന്ന്് വീതം സിഡിഎസുകളെ തിരഞ്ഞെടുത്ത് ഓരോ സിഡിഎസിന് നാല്് വീതം പച്ചക്കറി ചന്തകളുടെ നിയന്ത്രണചുമതല ഏല്‍പിച്ച് 144 ചന്തകളാണ് പ്രവര്‍ത്തനസജ്ജമാക്കുന്നത്. ജോര്‍ജ്ജ് എം തോമസ് എംഎല്‍എ ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ കെ നന്ദകുമാര്‍ , പി സി കവിത ,എം ഇ ജലീല്‍,  റീന ബഷീര്‍, അംബിക മംഗലത്ത്, കെ ജി ഗീത, അമിത ശബരിയ, കെ അഷ്ടമി, ഷിജി വര്‍ഗീസ്, മഞ്ജു ഷിബിന്‍, കെ നാരായണി, കെ ലളിത  ബിന്ദു സാമി,  ദേവി രാജന്‍, ഷീബ സജി, അജിത മോഹന്‍, ആമിന മലയില്‍, ഉഷ വിനോദ്, ലിസി വര്‍ഗീസ്, സുമതി സച്ചിദാനന്ദന്‍, ശ്രീജ ബിജു, ശാരദ മാധവന്‍ ,യു പി ഹേമലത,  ഗീത ഗോപാലന്‍  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക