|    May 26 Fri, 2017 2:58 pm
FLASH NEWS

കാര്‍ഷിക വികസന ബാങ്ക് ബ്രാഞ്ച് മാറ്റുന്നതിനെതിരേ പ്രതിഷേധം

Published : 8th October 2016 | Posted By: Abbasali tf

ചെറുതോണി:  മുപ്പതു വര്‍ഷത്തിലേറെയായി ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്ന മലനാട് കാര്‍ഷിക വികസന  ബാങ്കിന്റെ ബ്രാഞ്ച്  ഇടുക്കിയില്‍ നിന്നും മാറ്റാനുള്ള നീക്കം അനുവദിക്കുകയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍  ഭാരവാഹികള്‍ അറിയിച്ചു. തൊടുപുഴ ഉടുമ്പഞ്ചോല താലൂക്ക്, കാര്‍ഷിക വികസന ബാങ്കുകള്‍ വിഭജിച്ചാണ് ഇടുക്കി  താലൂക്ക് കാര്‍ഷിക വികസന ബാങ്ക് രൂപീകരിച്ചത്. ഇടുക്കിയിലും ചെറുതോണിയിലും ബ്രാഞ്ചുകള്‍ നിലവിലുണ്ട്. ചെറുതോണിയില്‍ ബാങ്കിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിലും ഹെഡ് ഓഫിസ് കട്ടപ്പനയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. വികസനം വഴി മുട്ടിയ ഇടുക്കിയില്‍ നിലവിലുള്ള ഒരു സ്ഥാപനവും മാറ്റാന്‍ അനുവദിക്കുകയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. നിലവിലുള്ള ബ്രാഞ്ച് മാറ്റരുതെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിവേദനം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. ഇടുക്കി താലൂക്ക് കാര്‍ഷിക വികസന  ബാങ്കിന്റെ  ഇടുക്കി ബ്രാഞ്ച് മാറ്റാന്‍ നടത്തുന്ന നീക്കത്തിനെതിരെയുംഹെഡാഫീസ്  ഇടുക്കിയിലേയ്ക്ക് മാറ്റാത്തതിലും പ്രതിഷേധിച്ച് ആദ്യഘട്ട സമരത്തിന്റെ ഭാഗമായി 12ന് രാവിലെ പത്തിന് ഇടുക്കിയില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയും ബ്രാഞ്ചിന് മുമ്പില്‍ ധര്‍ണ നടത്തുകയും ചെയ്യുമെന്ന് ഭാരവാഹികളായ ടോമി ഇളംതുരുത്തിയില്‍, റോബിന്‍ ജോസഫ്, എസ് ശ്രീലാല്‍, മെമ്പര്‍മാരായ  സിസിലി മാത്യു, എത്സമ്മ ലൂക്കോസ്, പി ജെ ജോസഫ് എന്നിവരറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day