|    Aug 19 Sat, 2017 1:36 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാര്‍ഷിക വായ്പ എഴുതിത്തള്ളില്ല : കേന്ദ്രസര്‍ക്കാര്‍

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 2017-18 വര്‍ഷത്തെ കാര്‍ഷിക വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശയിളവ് നല്‍കിയിട്ടുണ്ടെന്നും സഹകരണ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കൃഷി വായ്പകള്‍ക്ക് ഏഴു ശതമാനം പലിശയാണ് ഈടാക്കുന്നതെന്നും കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജയ് ഷംറാവു ദോത്രെ പാര്‍ലമെന്റില്‍ വ്യക്തമാക്കി. നിശ്ചിത സമയത്ത് അടയ്ക്കുന്നവര്‍ക്ക് ഇനിയും ഇളവുകള്‍ നല്‍കും. ഇതിനായി ഈ വര്‍ഷം 15,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക