|    Jul 21 Fri, 2017 8:13 am
FLASH NEWS

കാര്‍ഷിക രംഗം യുവതലമുറയിലേയ്ക്ക് കൈമാറാന്‍ കഴിയണം: എം വി ശ്രേയാംസ്‌കുമാര്‍

Published : 14th July 2017 | Posted By: fsq

 

ആലുവ: കാര്‍ഷിക രംഗം യുവതലമുറയിലേയ്ക്ക് കൈമാറാന്‍ കഴിയണമെന്ന് ജനതാദള്‍ (യു) അഖിലേന്ത്യ സെക്രട്ടറി എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ ശാസ്ത്രീയ കാര്‍ഷിക നേട്ടങ്ങളെ കാണാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കിസാന്‍ ജനതയുടെ ആഭിമുഖ്യത്തില്‍ ആലുവ വൈഎംസിഎ ഹാളില്‍ മൂന്ന് ദിവസമായി നടന്നു വരുന്ന കാര്‍ഷിക പഠന ക്യാംപ് ‘ഹരിതാഭം 2017’ ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ തീരുമാനങ്ങള്‍ കര്‍ഷക സംഘടനകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നില്ല. മറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 400 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ എഴുന്നൂറ് കോടി രൂപ വിതരണ സംവിധാനങ്ങള്‍ക്കായി ചെലവഴിക്കുന്ന വിചിത്രമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരേ വിശാല സഖ്യം രൂപപ്പെടേണ്ടതുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാവാം. എന്നാല്‍ വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അയത്തില്‍ അപ്പുകുട്ടന്‍ അധ്യക്ഷത വഹിച്ചു. ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു വേളങ്ങാടന്‍ മുഖ്യപ്രഭാഷണം നടത്തി. ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറി അഡ്വ. ജോണ്‍ജോണ്‍, സ്വാഗത സംഘം ചെയര്‍മാന്‍ അഗസ്റ്റിയന്‍ കോലഞ്ചേരി, എന്‍ എം നായര്‍, ജോസഫ് കുര്യാക്കോസ്, എന്‍ എച്ച് ജനാര്‍ദ്ദനന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി ബി തച്ചേരി, വെള്ളോറ നാരായണന്‍, ചാണ്ടി അപ്പു, ജാന്‍സ്‌നാഥ്, എസ് ജെ വാഴപ്പള്ളി, വി പി വര്‍ക്കി, ജി ശശിധരപണിക്കര്‍, ജി ബി ഭട്ട്, കെ എം തോമസ്, കെ കെ സുഗതന്‍, എന്‍ ഒ ദേവസി  സംസാരിച്ചു. കാര്‍ഷിക സെമിനാറില്‍ വിഎഫ്പിസികെ അസി. മാനേജര്‍ മുഹമ്മദ് അനസ്, ജൈവപച്ചകറി കൃഷിയും ആരോഗ്യ സംരക്ഷണം എന്ന വിഷയാവതരണം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക