|    Oct 21 Sat, 2017 11:20 pm
FLASH NEWS

കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കാന്‍ ബദല്‍ സംവിധാനം വേണം: മന്ത്രി

Published : 4th July 2016 | Posted By: SMR

മാലൂര്‍: വെല്ലുവിളികള്‍ നേരിടുന്ന കാര്‍ഷികമേഖലയെ ഉത്തേജിപ്പിക്കാന്‍ ബദല്‍ സംവിധാനം ആവശ്യമാണെന്നു വ്യവസായ മന്ത്രി ഇ പി ജയരാജന്‍. പ്രധാനമന്ത്രിയുടെ കാര്‍ഷിക വികസന പദ്ധതിയായ കൗശല്‍ വികാസ് യോജനയുടെ മാലൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ കാര്‍ഷിക മേഖലകള്‍ ക്ലസ്റ്ററുകളായി തിരിച്ച് കാലാവസ്ഥയ്ക്ക് അനിയോജ്യമായ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് കൃഷി നടത്താന്‍ ശ്രമിക്കണം. മാലിന്യ സംസ്‌കരണം ഉറവിടങ്ങളില്‍ തന്നെ നടത്താന്‍ വേണ്ട സംവിധാനം ഉണ്ടാക്കണം. കുട്ടികള്‍ തന്നെ തൊഴില്‍ ദാതാക്കളാവുന്ന പദ്ധതി നടപ്പാക്കും. ഹൈടെക്ക് രീതിയില്‍ വിദ്യാഭ്യാസ മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു. പഞ്ചായത്തിലെ മാലൂര്‍ ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നു ഈ വര്‍ഷം എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയികളായ വിദ്യാര്‍ഥികളെ മന്ത്രി അനുമോദിച്ചു. ജില്ലയില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്താണ് മാലൂര്‍. പഞ്ചായത്ത് പ്രസിഡന്റ് പി അശോകന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ കെ ജി ഗിരീഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബിജിത്ത്, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി വി ജോര്‍ജ്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം ശാന്ത, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കുറുമാണി മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം വി ഹൈമാവതി, കെ പി വിജയന്‍, എം ശാന്തകുമാരി, എ ജയരാജന്‍, ഒ ദാമു, എം നാരായണന്‍, അബ്ദുല്‍ ലത്തീഫ്, പുളുക്കുവന്‍ ഗംഗാധരന്‍, പി എം രാജീവ്, കൃഷി ഓഫിസര്‍ പി എന്‍ ശ്രീനിവാസന്‍, പഞ്ചായത്ത് സെക്രട്ടറി ടി കെ പ്രദീപന്‍, വൈസ് പ്രസിഡന്റ് പി മൈഥിലി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക