|    Oct 21 Sun, 2018 6:54 am
FLASH NEWS

കാര്‍ഷിക മേഖലയില്‍ നൂതന പരിഷ്‌കാരങ്ങള്‍ നടപ്പാക്കും: കൃഷിമന്ത്രി

Published : 11th December 2017 | Posted By: kasim kzm

അടൂര്‍: തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ കാര്‍ഷിക മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നിരവധി നൂതന സാങ്കേതിക പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അടൂരില്‍ സംഘടിപ്പിച്ച കേദാരം-2017 സാങ്കേതിക വിജ്ഞാന സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകനെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് പുതിയ കാര്‍ഷിക രീതികളും ശാസ്ത്രീയമായ കൃഷി രീതികളും നടപ്പാക്കുക, ജീവന്റെ ആധാരമായ പ്രകൃതിയെ തിരിച്ചുകൊണ്ടുവരിക, പ്രകൃതിയുടെ മൂലധനം സംരക്ഷിക്കുക, തരിശുനിലങ്ങള്‍ കൃഷി ചെയ്യുക തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.  500 അഗ്രോക്ലിനിക്കുകളും 1000 ഗ്രാമചന്തകളും ഈ വര്‍ഷം ആരംഭിക്കും. ചടങ്ങില്‍  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ഇതോടനുബന്ധിച്ച് നടന്ന കാര്‍ഷിക പ്രദര്‍ശനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. മികച്ച സംയോജിത കര്‍ഷകരെ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ആദരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss