കാര്‍ഷിക ബാങ്ക് തിരഞ്ഞെടുപ്പ് : കോന്നിയില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകള്‍ പരസ്യപോരിന്
Published : 2nd February 2016 | Posted By: SMR
കോന്നി: താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് എ-ഐ ഗ്രൂപ്പുകള്‍ പരസ്പരം കലഹിക്കുന്നു. ആകെയുള്ള 13 സീറ്റില്‍ ഐ വിഭാഗത്തിന് ഏഴ്, എ വിഭാഗത്തിന് അഞ്ച്, മാണി ഗ്രൂപ്പിന് ഒന്ന് എന്നിങ്ങനെ തീരുമാനമായിരുന്നു. അതിനിടെ 13 സീറ്റുകളിലും ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു.
നേരത്തേ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ കോന്നി താഴം, കോന്നി, ഐരവണ്‍, തണ്ണിത്തോട്, അരുവാപ്പുലം വാര്‍ഡുകളാണ് എ ഗ്രൂപ്പിന് നല്‍കിയിരുന്നത്. ഇതിനിടെ എ ഗ്രൂപ്പിലുണ്ടായിരുന്ന എസ് വി പ്രസന്നകുമാര്‍ പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് മറുകണ്ടം ചാടിയെന്നും ആരോപണം ഉയര്‍ന്നു. തങ്ങള്‍ക്ക് നേരത്തേ നിശ്ചയിച്ചിരുന്ന അഞ്ചു സീറ്റുകളിലും എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 18നാണ് തിരഞ്ഞെടുപ്പ്. ഇന്നാണ് മത്സരരംഗത്തു നിന്ന് പിന്മാറാനുള്ള അവസാന ദിവസം.
മന്ത്രി അടൂര്‍ പ്രകാശിന്റെ ഏകാധിപത്യപരമായ നീക്കമാണ് ഇതിന് പിന്നിലെന്നാണ് എ വിഭാഗം ആരോപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെ അണികളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് എ വിഭാഗത്തെ മന്ത്രി വെട്ടിനിരത്താന്‍ ശ്രമിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.