|    Aug 23 Wed, 2017 11:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കാര്‍ഷിക ബാങ്ക് ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണയും നടത്തും

Published : 30th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ ജീവനക്കാരും സഹകാരികളും ഇന്ന് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ ധര്‍ണയെ അഭിവാദ്യം ചെയ്ത് സംസാരിക്കും.
കേരളത്തിലെ 75 പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകളിലെയും സംസ്ഥാന സഹകരണ കാര്‍ഷിക വികസനബാങ്കുകളിലെയും സഹകാരികളും ജീവനക്കാരും മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുക്കും.
നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് കാര്‍ഷികവികസന ബാങ്കുകളുടെ വായ്പാവിതരണവും തിരിച്ചടവും നിലച്ചിരിക്കുകയാണെന്ന് സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സും ജനറല്‍ മാനേജര്‍ അപര്‍ണ പ്രതാപും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കാര്‍ഷിക ഗ്രാമീണ മേഖലയിലെ വായ്പാവിതരണം അടിയന്തരമായി പുനസ്ഥാപിക്കണം. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്കായി പ്രഖ്യാപിച്ച 21,000 കോടിയുടെ വായ്പാവിതരണ, പലിശയിളവ് പദ്ധതികളില്‍ കാര്‍ഷികവികസന ബാങ്കുകളെയും ഉള്‍പ്പെടുത്തണം. ഇവയ്ക്ക് നേരത്തേ ലഭിച്ചുകൊണ്ടിരുന്ന ആദായനികുതി ഇളവ് പുനസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
60 വര്‍ഷം പൂര്‍ത്തിയാക്കുന്ന കാര്‍ഷികവികസന ബാങ്കിന്റെ വജ്രജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം അടുത്തമാസം 14ന് കോ-ഓപറേറ്റീവ് സഹകരണഭവന്‍ ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വഹിക്കും.
പ്രതിനിധികളായി 500 സഹകാരികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക