|    Jul 27 Thu, 2017 12:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി കത്തോലിക്കാ കോണ്‍ഗ്രസ്മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Published : 14th November 2016 | Posted By: SMR

കൊച്ചി: കാര്‍ഷിക രംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവിന് ആനുപാതികമായി തറവില പ്രഖ്യാപിച്ചു സംഭരിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റബര്‍ വിലസ്ഥിരതാ ഫണ്ട് വിതരണം കാര്യക്ഷമമാക്കണമെന്നും റബര്‍ 150 രൂപയ്ക്ക് സംഭരിക്കാനും ഇറക്കുമതി ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാനും പ്രമേയത്തിലൂടെ നിയമസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപോര്‍ട്ടുകളുടെ മറവില്‍ കര്‍ഷകരെ ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഓഫിസുകളില്‍ നിലനില്‍ക്കുന്ന അംഗീകൃത അഴിമതികള്‍ക്കെതിരേ കര്‍ശന നടപടി വേണം, സര്‍ക്കാര്‍ മെഡിക്കല്‍ ഔട്ട്‌ലറ്റുകള്‍ പ്രാദേശികമായി തുറക്കുക, മദ്യ-മയക്കുമരുന്ന് ഉപഭോഗം പൂര്‍ണമായി നിര്‍ത്തലാക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുക, അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന വിഷം കലര്‍ന്ന പച്ചക്കറികള്‍ ഒഴിവാക്കുന്നതിനും ജൈവ ഉല്‍പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും കൂടുതല്‍ നടപടി സ്വീകരിക്കണം തുടങ്ങി പത്തിന നിര്‍ദേശങ്ങളും കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാദര്‍ ജിയോ കടവി, പ്രസിഡന്റ് വി വി അഗസ്റ്റിന്‍, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ഖജാന്‍ജി ജോസുകുട്ടി മാടപ്പിള്ളി, വൈസ് പ്രസിഡന്റുമാരായ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, സ്റ്റീഫന്‍ ജോര്‍ജ്, ഷാജു അലക്‌സ്, സെക്രട്ടറിമാരായ സൈജു അക്കര, ഡേവിസ് തുളുവത്തു എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക