|    Mar 23 Thu, 2017 4:03 pm
FLASH NEWS

കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപോര്‍ട്ട്

Published : 26th September 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് സ്‌പെഷ്യല്‍ ഓഡിറ്റ് റിപോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) ഓഫിസിലെ ജൂനിയര്‍ ഓഡിറ്റര്‍ പി കെ വിജയന്റെ നേതൃത്വത്തിലാണ് ഓഡിറ്റ് നടത്തിയത്. ഭരണസമിതി അംഗങ്ങള്‍ക്കും സെക്രട്ടറിക്കുമെതിരേ നിരവധി കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.
കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായവര്‍ക്ക് വ്യവസ്ഥ ഇല്ലാതിരുന്നിട്ടും സ്ഥിരനിയമനം നല്‍കി. സബ് സ്റ്റാഫ് തസ്തികയിലെ ജീവനക്കാര്‍ക്ക് ബിരുദം വിദ്യാഭ്യാസ യോഗ്യത പാടില്ലെന്ന വ്യവസ്ഥ പാലിക്കാതെ നിയമനം നടത്തി. സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയ നിയമന നിരോധന ഉത്തരവ് പോലും പരിഗണിച്ചില്ല. അനുവദിനീയമായ തസ്തികകള്‍ 11 ആണെങ്കിലും ക്ലാസിഫിക്കേഷന്‍ നടത്താതെ 29 തസ്തികകള്‍ക്ക് അനുമതി നല്‍കി.
24 പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തു. സ്റ്റാഫ് പാറ്റേണ്‍ പുതുക്കി വാങ്ങാതെയാണ് നിയമനം നടത്തിയത്. ആകെ ഒരു ഓഫിസ് മാത്രമുള്ള ബാങ്കിന് 24 ജീവനക്കാരുടെ ആവശ്യമില്ല. ഹൈക്കോടതി ഉത്തരവ് മറയാക്കിയാണ് ചില നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്.
നിയമനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ കോടതിയില്‍ കേസ് നല്‍കിയപ്പോള്‍ നിയമന ഉത്തരവ് നല്‍കിയ വിവരം മറച്ചുവച്ച് ബാങ്ക് സത്യവിരുദ്ധമായാണ് കോടതിയില്‍ പ്രസ്താവന നല്‍കിയത്. നിയമനം സംബന്ധിച്ച് അനാവശ്യ കേസുകള്‍ക്ക് സാഹചര്യം സൃഷ്ടിച്ച് ബാങ്കിന് സാമ്പത്തിക ബാധ്യത വരുത്തിവച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 2.65 കോടി രൂപയുടെ നഷ്ടമാണ് ബാങ്ക് കോടതിയില്‍ കാണിച്ചത്. ഓഡിറ്റ് റിപോര്‍ട്ട് പ്രകാരമുള്ള നഷ്ടം 3.65 കോടി രൂപയായിരുന്നു.
2011-12ല്‍ 46 ലക്ഷം രൂപ മാത്രമായിരുന്ന നഷ്ടം 2015-16 ല്‍ 6.69 കോടിയായി ഉയര്‍ന്നു. ബാങ്കിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരും സഹായിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക