|    Jul 17 Tue, 2018 11:32 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ 22 വര്‍ഷത്തിനുശേഷം പിഎസ്‌സി നിയമനം

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ തൂപ്പുകാര്‍ മുതല്‍ ജനറല്‍ മാനേജര്‍ വരെയുള്ള 22 തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നതിനുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് പിഎസ്‌സിക്ക് കൈമാറി. 22 വര്‍ഷമായി ഫയലില്‍ കുടുങ്ങിക്കിടന്ന പിഎസ്‌സി മുഖാന്തിരമുള്ള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ വിവിധ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് ഇതോടെ കളമൊരുങ്ങിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 1995ലാണ് സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിലേതടക്കം സഹകരണ അപ്പക്‌സ് ഫെഡറേഷനുകളിലെ നിയമനം പിഎസ്‌സിക്ക് വിടുന്നത്. എന്നാല്‍, രണ്ട് പതിറ്റാണ്ടിലേറെയായിട്ടും നിയമനത്തിനായുള്ള ചട്ടം രൂപീകരിച്ച് പിഎസ്‌സിയുടെ അംഗീകാരം നേടിയിരുന്നില്ല. ബാങ്ക് ഭരണസമിതി തലത്തില്‍ നടത്തിയ ഗുരുതരമായ കൃത്യവിലോപവും ചില ഉദ്യോഗസ്ഥരുടെ തടസ്സവാദങ്ങളുമാണ് ചട്ടനിര്‍മാണം നടത്താതെ നിയമന നടപടികള്‍ക്ക് വിഘാതമായത്. ഭൂരിഭാഗം തസ്തികകളിലേക്കും നേരിട്ടുള്ള നിയമനവും ചുരുക്കം ചില തസ്തികകളിലേക്ക് മാത്രം പ്രമോഷന്‍ നിയമനവും ചട്ടപ്രകാരം നടത്താനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപടിയെടുത്തത്. നിലവില്‍ 500ന് മുകളില്‍ സ്ഥിരം തസ്തികകളുള്ള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ 225നടുത്ത് തസ്തികകളില്‍ മാത്രമാണ് സ്ഥിരം ജീവനക്കാരുള്ളത്. നിയമനത്തിനായുള്ള ചട്ടം രൂപീകരിക്കാതിരുന്നതിന്റെ മറവിലാണ് പിഎസ്‌സി വഴിയുള്ള നിയമനരീതി കാലങ്ങളായി അട്ടിമറിച്ചുകൊണ്ടിരുന്നത്. പിഎസ്‌സിയിലൂടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കുന്നതിലൂടെ 300ഓളം ഉ—ദ്യോഗാര്‍ഥികള്‍ക്കാണ് തൊഴിലവസരം ലഭിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss