|    Jul 24 Mon, 2017 4:26 pm

കാര്‍ഷിക കടാശ്വാസം;ജില്ലയ്ക്ക് 87 ലക്ഷം

Published : 7th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: കര്‍ഷക കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ജില്ലയിലെ കര്‍ഷകരുടെ വായ്പാ ബാധ്യത തീര്‍ക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമായി 87.01 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.  ജില്ലാ സഹകരണ ബാങ്കിന് 83.45 ലക്ഷവും സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് 3.75 ലക്ഷവുമാണ് അനുവദിച്ചത്. അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്ക്- 6,75,900, പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്- 2,24,500, തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക്- 19,56,000, പനമരം സര്‍വീസ് സഹകരണ ബാങ്ക്- 2,84,750, തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക്- 11,93,650, മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക്- 10,10,100, കണിയാമ്പറ്റ സര്‍വീസ് സഹകരണ ബാങ്ക്- 12,70,750, മടക്കിമല സര്‍വീസ് സഹകരണ ബാങ്ക്- 80,000, തൃക്കൈപ്പറ്റ സര്‍വീസ് സഹകരണ ബാങ്ക്- 10,03,900, ജില്ലാ സഹകരണ ബാങ്ക്- 6,46,000, വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്- 3,55,500 എന്നിങ്ങനെയാണ് കടാശ്വാസ തുക. ജില്ലയിലെ 10 സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 280 കര്‍ഷകര്‍ക്കും വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ അഞ്ചുപേര്‍ക്കുമാണ് കടാശ്വാസം ലഭിക്കുക. സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത അടച്ചിട്ടുണ്ടെങ്കില്‍ ഈ തുക കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കണം. ബാങ്കുകളും സംഘങ്ങളും ആനുകൂല്യം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ഹെഡ് ഓഫിസിലും ബ്രാഞ്ചുകളിലും പ്രദര്‍ശിപ്പിക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക