|    Nov 17 Sat, 2018 6:08 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം

Published : 21st August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷികമേഖലയില്‍ ഉണ്ടായിട്ടുള്ള കനത്ത നഷ്ടം പരിഗണിച്ച് കാര്‍ഷിക കടങ്ങള്‍ക്കു മേലുള്ള പലിശയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിച്ചതായും തിരിച്ചടവ് അഞ്ചു വര്‍ഷത്തേക്ക് പുനക്രമീകരണം ചെയ്തതായും കൃഷിമന്ത്രി അറിയിച്ചു.
സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തില്‍ മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറിന്റെ അഭ്യര്‍ഥനപ്രകാരമാണ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ഫേസി ആക്റ്റ് പ്രകാരം ജപ്തി നടപടികള്‍ സ്വീകരിക്കില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കുകയുണ്ടായി. 2.8 ലക്ഷം കര്‍ഷകരുടെ 46,000 ഹെക്റ്റര്‍ കൃഷിയും 1,050 കോടിയുടെ നാശനഷ്ടവുമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss