|    Jan 25 Wed, 2017 6:59 am
FLASH NEWS

കാര്‍ഷികവിളകള്‍ക്ക് ന്യായവില ഉറപ്പാക്കണം: കെ എം മാണി

Published : 10th October 2016 | Posted By: SMR

കോട്ടയം: കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി എംഎല്‍എ. കേരള കോണ്‍ഗ്രസ് എം ജന്മദിനസമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില ഇടിയുമ്പോള്‍ ന്യായവില നല്‍കി അവ സംഭരിച്ച് വിപണിയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണം. റബറിനുസമാനമായ വിലസ്ഥിരതാപദ്ധതി നാളികേരത്തിനും നെല്ലിനും നടപ്പാക്കണം. റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയും നെല്ലിന്  30 രൂപയുമായി ഉയര്‍ത്തണം. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപോര്‍ട്ടുകളിലെ കര്‍ഷകവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരേ പോരാടിയ കേരളാ കോണ്‍ഗ്രസ് സംസ്ഥാനസര്‍ക്കാരിന്റെ ദ്രോഹകരമായ പരിസ്ഥിതിലോലപ്രദേശ നയങ്ങള്‍ക്കെതിരേ സമര പരിപാടികളുമായി മുന്നോട്ടുപോവും.
പരിസ്ഥിതി ലോല നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന 123 വില്ലേജുകളെ പ്രസ്തുത ഗണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലം പിന്‍വലിക്കണം.
അല്ലെങ്കില്‍ വമ്പിച്ച കര്‍ഷക പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമാണെന്നു ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയതിലൂടെ ഇടതുമുന്നണി തങ്ങളുടെ പ്രഖ്യാപിത നിലപാടിയില്‍ നിന്നു വ്യതിചലിച്ചിരിക്കുകയാണെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു.  ജനവാസ മേഖലകളേയും കാര്‍ഷിക മേഖലകളേയും ഒഴിവാക്കി പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിശ്ചയിക്കണമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക