|    Oct 23 Tue, 2018 11:13 am
FLASH NEWS
Home   >  National   >  

കാര്‍ഷികവായ്പകളുടെ രണ്ടു മാസത്തെ പലിശ തിരികെ നല്‍കും

Published : 24th January 2017 | Posted By: G.A.G

Narendra_Modi_office

ന്യൂഡല്‍ഹി : സഹകരണ ബാങ്കുകളില്‍നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പകളുടെ നവംബര്‍, ഡിസംബര്‍ മാസത്തെ പലിശ കേന്ദ്രസര്‍ക്കാര്‍ തിരികെ നല്‍കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ തീരുമാനം. ഹ്രസ്വകാല ധാന്യവിളകള്‍ കൃഷി ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം. നോട്ട് അസാധുവാക്കല്‍ നടപടി നിമിത്തം വായ്പകള്‍ തിരിച്ചടയ്ക്കാനാതെ ദുരിതത്തിലായ കര്‍ഷകര്‍ക്ക് സഹായം എന്ന നിലയ്ക്കാണ് തീരുമാനമെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കമായാണിത് വിലയിരുത്തപ്പെടുന്നത്.
പലിശ അടച്ചിട്ടുള്ള കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുക അവരുടെ അക്കൗണ്ടുകളിലേക്കു നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതുള്‍പ്പെടെ കര്‍ഷകര്‍ക്ക് 660.50 കോടിയുടെ പലിശയിളവിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. തീരുമാനത്തിന്റെ ബാധ്യത വഹിക്കുന്നതിന് നബാര്‍ഡിന് 400 കോടി രൂപ വേറെയും നല്‍കുന്നുണ്ട്. വിവിധ ചെലവുകള്‍ക്കായി 1060 കോടി രൂപയാണ് നബാര്‍ഡിനു നല്‍കുന്നത്.  രാജ്യത്തെ ഐഐഎമ്മുകളെ ദേശീയ പ്രധാന്യമുള്ള സ്ഥലങ്ങളായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിനും  മന്ത്രിസഭ അംഗീകാരം നല്‍കി. കോഴിക്കോട് ഉള്‍പ്പെടെയുള്ള പതിമൂന്ന് ഐഐഎമ്മുകള്‍ക്കു സ്വയംഭരണാവകാശത്തിന് തത്തുല്യമായ അംഗീകാരമാണ് ഇതോടെ ലഭിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss