|    Jul 21 Sat, 2018 11:31 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാര്‍ഷികരംഗത്ത് പുതിയ നാലിനം നെല്‍വിത്തു കൂടി

Published : 16th September 2017 | Posted By: fsq

 

കോട്ടയം: കേരളത്തിന്റെ നെല്‍കൃഷിരംഗത്തേക്ക് നാലിനം പുതിയ വിത്തു കൂടി ഉടനെത്തും. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പുതിയ നാലിനം വിത്തുകളാണ് ഉല്‍പാദനരംഗത്തേക്ക് ഉടനെത്തുന്നത്. കൃഷിവകുപ്പിന്റെ സാങ്കേതികാനുമതി മാത്രമാണ് ഇതിന് ഇനി വേണ്ടതെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പുതിയ ഓഫിസ് കെട്ടിടത്തിന്റെയും ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനമാണ് കര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്‌നം. ഓരുവെള്ള ഭീഷണി നെല്‍കര്‍ഷകരെ ഏറെ വലയ്ക്കുന്നുണ്ട്. ഓരുവെള്ളത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന നെല്‍വിത്തും പുതിയ കണ്ടുപിടിത്തത്തിന്റെ ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനം ചെറുക്കണമെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ജൈവ ഇനങ്ങളും ജൈവകൃഷിയും വ്യാപകമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരവര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം കേരളത്തില്‍ നാളികേര കൃഷി വ്യാപിപ്പിക്കും. കുറിയ ഇനം ഉല്‍പാദനക്ഷമതയുള്ള തെങ്ങുകള്‍ വ്യാപകമായി കൃഷി ചെയ്യണം. 10 വര്‍ഷംകൊണ്ട് ഉല്‍പാദനം ഇരട്ടിയിലേറെയാക്കുകയാണു ലക്ഷ്യം. കാര്‍ഷികരംഗത്ത് നേട്ടമുണ്ടാക്കാനാവുന്ന നിരവധി ഗവേഷണങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. അവയൊന്നും 20 ശതമാനം പോലും കര്‍ഷകരിലേക്കെത്തുന്നില്ല. ഇതിനു മാറ്റമുണ്ടാവണം. കുമരകത്ത് അടുത്ത വര്‍ഷം ഡിപ്ലോമ കോഴ്‌സ് ഉള്‍പ്പെടുത്തി കാര്‍ഷിക കോളജ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss