|    Nov 18 Sun, 2018 5:35 pm
FLASH NEWS

കാര്‍ബണ്‍ സന്തുലിത വിദ്യാലയജില്ലയായി മാറാന്‍ കോഴിക്കോട്‌

Published : 2nd August 2018 | Posted By: kasim kzm

കോഴിക്കോട്: കേരള ഗവണ്‍മെന്റിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ആരംഭിച്ച സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ (എസ്ഇപി) കോഴിക്കോട് വിദ്യാഭ്യാസജില്ലാതല സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള സെന്‍സിറ്റൈസേഷന്‍ ക്യാംപ് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 283 അധ്യാപകര്‍ പങ്കെടുത്തു.
പ്രകൃതിവിഭവങ്ങള്‍ പാഴാക്കാതെ കരുതലോടെയുള്ള ഉപയോഗത്തിലൂടെ കാര്‍ബണ്‍ സന്തുലിതാവസ്ഥ കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് ചടങ്ങ്്് ഉദ്ഘാടം ചെയ്ത കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ്‌കുമാര്‍ 2020ഓടെ കോഴിക്കോട് കേരളത്തിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയജില്ലയായി മാറുമെന്ന പ്രഖ്യാപനം നടത്തി. ജെആര്‍സി,സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്,എസ്പിസി,ദേശീയ ഹരിതസേന,ഇതര സ്‌കൂള്‍ ക്ലബ്ബുകള്‍ എന്നിവയുടെയും പിടിഎയുടെയും സഹകരണത്തോടെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌കൂളിനായി സമിതികള്‍ രൂപീകരിക്കും.തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ കാര്‍ബണ്‍ നില തിട്ടപ്പെടുത്തും.
പിന്നീട് ഊര്‍ജ്ജസംരക്ഷണം, ജലസംരക്ഷണം, ഭക്ഷണം പാഴാക്കാതിരിക്കല്‍, മാലിന്യ സംസ്‌കരണ പരിപാടികള്‍, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കാര്‍ബണിന്റെ ആധിക്യം തടയുകയും വിദ്യാലയ വൃക്ഷവത്കരണത്തിലൂടെ അന്തരീക്ഷത്തില്‍ ഓക്്്്്‌സിജന്റെ അളവ് കൂട്ടുകയും ചെയ്യും. ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ മിനി വി പി അധ്യക്ഷത വഹിച്ചു. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാരായ ടി അഹമ്മദ്കുട്ടി, പ്രദീപ്കുമാര്‍, രജീന, ഗീത, രാജന്‍ സി കെ, ജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറി സി സദാനന്ദന്‍, ജെആര്‍സി സെക്രട്ടറി രാജേന്ദ്രകുമാര്‍, സ്‌കൂള്‍ ഡെപ്യൂട്ടി എച്ച്എം സിസ്റ്റര്‍ റോസ്‌ലിന്‍, റിസോര്‍സ് പേഴ്‌സണ്‍മാരായ എം കെ സജീവ്കുമാര്‍, ദ്വിബു ചന്ദ്രന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എന്‍ സിജേഷ്, ജോയന്റ് കോ-ഓര്‍ഡിനേറ്റര്‍ അഞ്ജു മോഹന്‍ദാസ് സംസാരിച്ചു. ഡിഡിഇ സുരേഷ്‌കുമാര്‍ ഇ കെ, തോടന്നൂര്‍ എഇഒ പ്രദീപ്കുമാര്‍, സജീവ്കുമാര്‍ എം കെ, ഡോ.എന്‍ സിജേഷ് എന്നിവര്‍ വിഷയാവതരണം നടത്തി.
പങ്കെടുത്ത എല്ലാ അധ്യാപകര്‍ക്കും എല്‍ഇഡി ബള്‍ബും പല്ലോട്ടിഹില്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച വിത്തുപേനയും വിതരണം ചെയ്തു. വരും മാസങ്ങളില്‍ കുട്ടികള്‍ക്കായി കാര്‍ട്ടുണ്‍, ഉപന്യാസരചന, ക്വിസ്സ് മല്‍സരം, ഊര്‍ജ്ജചാമ്പ്യന്‍ എന്നിവയടങ്ങിയ ഊര്‍ജ്ജോല്‍സവം നടക്കും.വിവരങ്ങള്‍ക്ക് 9495528091 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss